സമരക്കാർ സഞ്ചരിച്ച ബൈക്കുകൾ അപകടത്തിൽപെട്ടു

വിഴിഞ്ഞം: വിഴിഞ്ഞത്തെ തുറമുഖ കവാടത്തിലെ മത്സ്യത്തൊഴിലാളി സമരത്തിന് ഐക്യദാർഢ്യവുമായി പൂന്തുറയിൽനിന്ന് വിഴിഞ്ഞത്തേക്ക് വന്ന ബൈക്ക് റാലിയിൽ പങ്കെടുത്തവർക്ക് അപകടത്തിൽ പരിക്ക്. ബൈക്ക് റാലിക്ക് മുന്നിലായി പോയ കാർ കടന്ന് പോയപ്പോൾ തിരുവല്ലം ടോൾ പ്ലാസയിലെ ഗേറ്റ് അപ്രതീക്ഷിതമായി അടഞ്ഞതോടെയാണ് അപകടം സംഭവിച്ചത്. ഒന്നിന് പുറകെ ഒന്നായി നിരവധി ബൈക്കുകൾ കൂട്ടിയിടിച്ച് മറിഞ്ഞുവീണു. ടോൾ പ്ലാസയുടെ ഗേറ്റ് തലയിൽ ഇടിച്ച് പരിക്കുപറ്റിയ പൂന്തുറ സ്വദേശി ടോമിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന ഭാര്യക്കും നിസ്സാര പരിക്കുപറ്റി. അപ്രതീക്ഷിതമായി അടഞ്ഞ ഗേറ്റിന്റെ ഭാഗം തലയിൽ ഇടിക്കുകയും തുടർന്ന് ഇദ്ദേഹം സഞ്ചരിച്ച ബൈക്ക് നിയന്ത്രണം തെറ്റി മറിയുകയുമായിരുന്നു. ഇതോടെ തൊട്ടുപിന്നാലെ റാലിയിൽ വന്ന ബൈക്കുകളിൽ ചിലതും മറിഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.