എസ്.ബി.ഐ ആക്രമണം: കുറ്റപത്രം വായിച്ചു

തിരുവനന്തപുരം: ദേശീയ പണിമുടക്ക് ദിവസം പ്രവർത്തിച്ച എസ്.ബി.ഐ ശാഖ ആക്രമിച്ച കേസിൽ കോടതി കുറ്റപത്രം വായിച്ചു. വിചാരണ ഒക്ടോബർ 10ന്​ ആരംഭിക്കും. തിരുവനന്തപുരം ഒന്നാം ക്ലാസ്​ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. സി.പി.എം തൈക്കാട് ഏരിയ കമ്മിറ്റി സെക്രട്ടറി അശോക്, എൻ.ജി.ഒ യൂനിയൻ ജില്ല സെക്രട്ടേറിയറ്റംഗം ഹരിലാൽ, എൻ.ജി.ഒ യൂനിയൻ നേതാവ് പി.കെ. വിനുകുമാർ, തിരുവനന്തപുരം ജില്ല പ്രസിഡന്റ് അനിൽ കുമാർ, സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് ബാബു, യൂനിയൻ നേതാക്കളായ ബിജോയ് രാജ്, ശ്രീവത്സൻ, സുരേഷ് കുമാർ എന്നിവരാണ് കേസിലെ പ്രതികൾ. 2019 ജനുവരി ഒമ്പതിന്​ ഇടതുസംഘടനകൾ നടത്തിയ പണിമുടക്ക് ദിവസം രാവിലെ 10.15നായിരുന്നു സംഭവം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.