ആറ്റിങ്ങൽ: സേവ് എജുക്കേഷൻ, സേവ് കോൺസ്റ്റിറ്റ്യൂഷൻ, സേവ് ഇന്ത്യ എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി എസ്.എഫ്.ഐ നടത്തുന്ന അഖിലേന്ത്യ ജാഥയുടെ പ്രചരണാർഥം എസ്.എഫ്.ഐ ആറ്റിങ്ങൽ ഏരിയ കമ്മിറ്റി വിളംബര ജാഥ സംഘടിപ്പിച്ചു. ഐ.ടി.ഐയുടെ പരിസരത്തുനിന്ന് ആരംഭിച്ച വിളംബര ജാഥ ആറ്റിങ്ങൽ നാലുമുക്കിൽ അവസാനിച്ചു. യോഗം എസ്.എഫ്.ഐ ഏരിയ സെക്രട്ടറി ആനന്ദ് ഉദ്ഘാടനം ചെയ്തു. അജീഷ്, ഭാഗ്യ മുരളി, ബേഷ്മ, അക്ഷയ് എന്നിവർ സംസാരിച്ചു. ഏരിയ പ്രസിഡന്റ് വിജയ് വിമൽ അധ്യക്ഷതവഹിച്ചു. Twatl sfi എസ്.എഫ്.ഐ ആറ്റിങ്ങൽ നഗരത്തിൽ നടത്തിയ വിളംബര ജാഥ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.