ആറ്റിങ്ങൽ: ഗൃഹനാഥനെയും കുടുംബത്തെയും വീടുകയറി ആക്രമിച്ച സംഭവത്തിൽ അക്രമിക്ക് സ്റ്റേഷൻ ജാമ്യം. വീട്ടുടമസ്ഥൻ റിമാൻഡിൽ. ആറ്റിങ്ങൽ പൊലീസ് കേസെടുത്ത സംഭവത്തിലാണ് വിചിത്ര നീതി. ആറ്റിങ്ങൽ പൊയ്കമുക്ക് പുറത്തെവിള വീട്ടിൽ എൽ. ബിനു(51)വിന്‍റെ വീട്ടിൽ 11ന് രാവിലെ ഏഴിനാണ് സംഭവം. ചുറ്റുമതിൽ ചാടിക്കടന്ന് എത്തിയയാൾ ഗൃഹനാഥനെ ആക്രമിച്ചു. തടയാൻ ശ്രമിച്ച ബിനുവിന്‍റെ ഭാര്യക്ക് നേരെയും കൈയേറ്റമുണ്ടായി. പിടിവലിക്കിടെ അക്രമിക്കും പരിക്കേറ്റു. ബിനുവന്‍റെ ബന്ധു അറിയിച്ചതിനെ തുടർന്ന് പൊലീസെത്തിയെങ്കിലും അക്രമി രക്ഷപ്പെട്ടു. ഇരുകൂട്ടരും പൊലീസിൽ പരാതി നൽകി. ബിനുവിനെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വീടുകയറി ആക്രമണം നടത്തിയ വ്യക്തിയെ സ്റ്റേഷൻ ജാമ്യത്തിലും വിട്ടയച്ചു. വീടുകയറി ആക്രമിച്ച വ്യക്തിക്കുണ്ടായ പരിക്ക് ചൂണ്ടിക്കാട്ടിയാണത്രെ പൊലീസ് വീട്ടുടമസ്ഥനെ പ്രതിയാക്കി നടപടി സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.