നഗരസഭ ജനകീയ കാമ്പയിന്‍

നേമം: നഗരസഭയുടെ നേമം സോണല്‍ ഓഫിസില്‍ നടന്ന മൂന്നാംഘട്ട ജനകീയ കാമ്പയിനില്‍ 210 പരാതികള്‍ ലഭിച്ചു. ഉടന്‍ നടപടിയെടുക്കാന്‍ കഴിയുന്ന 22 പരാതികളാണ് ലഭിച്ചത്. അവ തീര്‍പ്പാക്കി. നടപടിക്രമങ്ങള്‍ പാലിച്ച് പരിഹരിക്കേണ്ടവ മേയർ ആര്യാ രാ​ജേന്ദ്രൻ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. ​െഡപ്യൂട്ടി മേയര്‍ പി.കെ. രാജു, സ്ഥിരംസിമിതി അധ്യക്ഷന്മാര്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. അതേസമയം നേമം സോണലിലെ അഞ്ച് ബി.ജെ.പി കൗണ്‍സിലര്‍മാര്‍ പരിപാടിയില്‍നിന്ന്​ വിട്ടുനിന്നു. ജനകീയ കാമ്പയിനില്‍ വീടില്ലാത്തതിന്റെ വേദനയുമായെത്തിയ കാരയ്ക്കാമണ്ഡപം സ്വദേശി സെയ്ദുല്‍ ബീവിക്ക്​ വീട്​ ലഭിക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്ന് മേയർ ഉറപ്പുനല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.