കോവളം: വിഴിഞ്ഞത്ത് കഞ്ചാവുമായി രണ്ട് പേരെ എക്സൈസ് പിടികൂടി. പള്ളിത്തുറ പുരയിടത്തിൽ ഇമാനുവൽ (25) , കോട്ടപ്പുറം തുലവിള സ്വദേശി ജിക്കു എന്ന സ്റ്റെനിൻ (21) എന്നിവരാണ് വ്യാഴാഴ്ച പിടിയിലായത്. ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി നെയ്യാറ്റിൻകര റേഞ്ച് ഇൻസ്പെക്ടർ അജീഷിന്‍റെ നേതൃത്വത്തിൽ വിഴിഞ്ഞം ഭാഗത്ത് നടത്തിയ പട്രോളിങ്ങിനിടെയാണ് അറസ്റ്റ്. ഇവരിൽനിന്ന് 50 ഗ്രാം കഞ്ചാവ് പിടികൂടിയതായി എക്സൈസ് അറിയിച്ചു. റേഞ്ച് ഇൻസ്പെക്ടർ അജീഷ്, അസി. എക്സൈസ് ഇൻസ്‌പെക്ടർ പ്രശാന്ത്, സിവിൽ എക്സൈസ് ഓഫിസർമാരായ ടോണി, പ്രസന്നൻ, അനീഷ്, ഉമാപതി വനിത സിവിൽ എക്സൈസ് ഓഫിസർ ജീന എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.