സമരഗീത സ്മരണ പദയാത്ര നാളെ

പാറശ്ശാല: വരിക വരിക സഹജരെ സ്വാതന്ത്ര്യസമരഗീതത്തിന്‍റെ 92ാം വാര്‍ഷികാചരണം എം.എ. ബേബി ഉദ്ഘാടനം ചെയ്യും. വരിക വരിക സഹജരെ സമരഗീതം രചിച്ച സ്വാതന്ത്ര്യ സമരസേനാനി അംശി നാരായണപിള്ളയുടെ വീടായ ഗാന്ധിഭവന്റെയും അംശി സ്മാരക സ്‌കൂളിന്റെയും മുന്നില്‍ അംശി മുകുന്ദന്‍നായര്‍ എം.എ. ബേബിക്ക് ദേശീയ പതാക കൈമാറും. ഞായറാഴ്ച ഉച്ചക്ക്​ രണ്ടിന്​ കളിയിക്കാവിളയില്‍ നിന്നാരംഭിക്കുന്ന സമരഗീതസ്മരണ പദയാത്ര പാറശ്ശാല ഗാന്ധി പാര്‍ക്കില്‍ സമാപിക്കും. ദേശീയപതാക ഉയര്‍ത്തി ഡോ. നീനപ്രസാദ് ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.