നെടുമങ്ങാട്: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തോടനുബന്ധിച്ച് ഡി.സി.സി പ്രസിഡന്റ് പാലോട് രവി നയിക്കുന്ന ആര്യനാട് നടന്നു. ഉഴമലയ്ക്കൽ പഞ്ചായത്തിലെ എലിയാവൂരിൽനിന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മലയടി പുഷ്പാംഗദന്റെ നേതൃത്വത്തിൽ ആരംഭിച്ച പദയാത്ര വിതുര ശശി പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ആര്യനാട് നടന്ന സമാപന സമ്മേളനം കെ.പി.സി.സി സെക്രട്ടറി കെ.പി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. സി.ആർ. മഹേഷ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. കെ.എസ്. ശബരീനാഥൻ, ബി.ആർ.എം. ഷെഫീർ, ഡി.സി.സി സെക്രട്ടറിമാരായ എൻ. ജയമോഹനൻ, സി.എസ്. വിദ്യാസാഗർ, തോട്ടുമുക്ക് അൻസർ, ലാൽറോഷി, മഹിള കോൺഗ്രസ് ജില്ല പ്രസിഡന്റ് ലക്ഷ്മി, ആദിവാസി കോൺഗ്രസ് ജില്ല പ്രസിഡന്റ് പൊൻപാറ സതീഷ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ പുളിമൂട്ടിൽ രാജീവൻ, എൻ. ബാബു, എൻ.എസ്. ഹാഷിം, ചായം സുധാകരൻ, ഷിബുരാജ്, ആനപ്പാറ വിഷ്ണു, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് രാഹുൽ എന്നിവർ സംസാരിച്ചു. ഫോട്ടോ -ആര്യനാട് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.