കുട്ടികൾക്ക്​ പതാക നൽകിയതിലും തട്ടിപ്പെന്ന്​

വെള്ളറട: കള്ളിക്കാട് പഞ്ചായത്തിലെ സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് ദേശീയപതാക നല്‍കിയതിലും തട്ടിപ്പെന്ന്​ ആരോപണം. ഒരു കുട്ടിയില്‍നിന്ന് 25 രൂപ ക്രമത്തില്‍ വാങ്ങിയ സ്‌കൂള്‍ അധികൃതര്‍ ഒരു രൂപ പോലും വിലയില്ലാത്ത പതാകകളാണ് വിതരണം ചെയ്തതെന്നാരോപിച്ച് കള്ളിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പന്ത ശ്രീകുമാറിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത]ഗങ്ങളും ബി.ജെ.പി പ്രവര്‍ത്തകരും പതാകയെത്തിച്ച വാഹനം തടഞ്ഞു. സ്‌കൂള്‍ അധികൃതര്‍ ഓര്‍ഡര്‍ നല്‍കിയ പതാക എത്തിക്കുക മാത്രമാണ് ചെയ്തതെന്ന് കുടുംബശ്രീ ഭാരവാഹികള്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.