ലൈഫ് ഭവന പദ്ധതി മുൻഗണനാക്രമം നിശ്ചയിച്ചതിൽ അപാകത​​െയന്ന്​

വിതുര: തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതിയുടെ ഗുണഭോക്താക്കളുടെ പട്ടികയിൽ മുൻഗണനാക്രമം നിശ്ചയിച്ചതിൽ അപാകതയുണ്ടെന്ന് കോൺഗ്രസ് പഞ്ചായത്ത്​ പാർലമെന്ററി പാർട്ടി നേതാവ്​ എൻ.എസ്. ഹാഷിം ആരോപിച്ചു. അപേക്ഷകരിൽ ഭൂരിപക്ഷവും അർഹതയുള്ളവരാണെന്നും സീനിയോറിറ്റി നിശ്ചയിച്ചതിലാണ് അപാകതയുള്ളതെന്നും അംഗങ്ങൾ കൂട്ടിച്ചേർത്തു. പട്ടിക അംഗീകരിക്കുന്നതിനായി പഞ്ചായത്തിൽ ചേർന്ന അടിയന്തര കമ്മിറ്റിയിൽ യു.ഡി.എഫ് അംഗങ്ങളായ തോട്ടുമുക്ക് അൻസർ, ചായം സുധാകരൻ, ഷെമി ഷംനാദ്, ബി. പ്രതാപൻ, എൻ.എസ്. ഹാഷിം എന്നിവർ വിയോജനക്കുറിപ്പ് രേഖപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.