മതേതര സംഗമം: എ.ഐ.വൈ.എഫ് വിളംബര ജാഥ

നെടുമങ്ങാട്: സ്വാതന്ത്ര്യ ദിനത്തിൽ എ.ഐ.വൈ.എഫ് സംഘടിപ്പിക്കുന്ന മതേതര സംഗമത്തിന്‍റെ പ്രചാരണാർഥം നെടുമങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരുചക്ര വാഹന റാലി സംഘടിപ്പിച്ചു. വട്ടപ്പാറയിൽ നിന്ന്​ ആരംഭിച്ച റാലി കോലിയക്കോട് സമാപിച്ചു. വട്ടപ്പാറയിൽ എ.ജി. അനുജ, എസ്.എസ്. സുരേഷ് കുമാർ എന്നിവർ ചേർന്ന് റാലി ഫ്ലാഗ് ഓഫ് ചെയ്തു. കോലിയക്കോട്ട്​ നടന്ന സമാപന യോഗം എ.ഐ. വൈ.എഫ് സംസ്ഥാന കമ്മിറ്റിയംഗം എ.ജി. അനുജ ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റിയംഗം ശ്രീലാൽ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ശരത് സ്വാഗതം പറഞ്ഞു. എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റിയംഗം എം. രാഹുൽ, എസ്.എസ്. സുരേഷ് കുമാർ, അഡ്വ. രാധാകൃഷ്ണൻ, എം. അനിൽകുമാർ, അബ്ദുല്ലക്കുട്ടി എന്നിവർ സംസാരിച്ചു. വൈശാഖ്, അനിജിൻ കൃഷ്​ണൻ, അനുജിത്ത്, രജിത, അതുൽ, ശരത്കുമാർ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.