വള്ളം മറിഞ്ഞ്​ മത്സ്യത്തൊഴിലാളി മരിച്ചു

കഴക്കൂട്ടം: മത്സ്യബന്ധനത്തിനുപോയ . മര്യനാട് അർത്തിയിൽ പുരയിടത്തിൽ വിൻസി ജോസഫ് (40) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ മത്സ്യബന്ധനത്തിന് പോകവെ ശക്തമായ കാറ്റിലും തിരയിലുംപെട്ട് വള്ളം മറിയുകയായിരുന്നു. അഞ്ചുപേരടങ്ങുന്ന സംഘമാണ് വള്ളത്തിലുണ്ടായിരുന്നത്. നാലുപേർ നീന്തി രക്ഷപ്പെട്ടു. ശക്തമായ തിരയിൽപ്പെട്ട് പരിക്കേറ്റ വിൻസി ജോസഫിനെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്​മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് മര്യനാട് പള്ളി സെമിത്തേരിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.