പൂവച്ചൽ ഗ്രാമപഞ്ചായത്ത്​ വികസന സെമിനാർ

കാട്ടാക്കട: പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ വാർഷിക പദ്ധതികൾക്കായുള്ള വികസന സെമിനാർ ജി. സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ടി. സനൽകുമാർ അധ്യക്ഷനായി. പ്രഭാതസവാരിക്കുള്ള സൗകര്യം ഉൾപ്പെടെയുള്ള 'പൂവച്ചൽ ഖാദർ മെമ്മോറിയൽ പാർക്ക്', പൊതുശ്മശാനം, സ്റ്റേഡിയം, പഞ്ചായത്ത് ഓഫിസ് സമുച്ചയം, കാട്ടാക്കട ചന്ത വികസനം തുടങ്ങിയവയാണ് പ്രധാന പദ്ധതികൾ. ജില്ലാ പഞ്ചായത്തംഗം വി. രാധിക, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഒ. ശ്രീകുമാരി, സ്ഥിരം സമിതി അധ്യക്ഷന്മാരായ ടി. തസ്‌ലിം, ഒ. ഷീബ, സൗമ്യ ജോസ്, സെക്രട്ടറി എസ്. പ്രവീൺ, ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.