തിരുവനന്തപുരം: സി-ഡിറ്റ് ഒപ്റ്റിക്കല്‍ ഇമേജ് പ്രോസസിങ് ആന്‍ഡ് സെക്യൂരിറ്റി പ്രോഡക്ട്സ് ഡിവിഷനിലേക്ക് ഷിഫ്റ്റ് അടിസ്ഥാനത്തില്‍ കാഷ്വല്‍ ജീവനക്കാരെ നിയമിക്കുന്നതിന് വാക് -ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ജൂണ്‍ 28ന് രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണിവരെയാണ് അഭിമുഖം. പത്താം ക്ലാസും ഏതെങ്കിലും ഐ.ടി.ഐ ട്രേഡില്‍ ലഭിച്ച നാഷനല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റുമാണ് യോഗ്യത. പ്രതിദിന വേതനം 650 രൂപ. താൽപര്യമുള്ളവര്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം രാവിലെ 10 ന് മുമ്പ് തിരുവല്ലം സി-ഡിറ്റ് മെയിന്‍ കാമ്പസില്‍ ഹാജരാകണമെന്ന് രജിസ്ട്രാര്‍ അറിയിച്ചു. പിരപ്പന്‍കോട് കുടുംബശ്രീ ഷോപ്പി തുടങ്ങി വിപണി വിലയെക്കാള്‍ കുറഞ്ഞ നിരക്കില്‍ ഉൽപന്നങ്ങൾ വാങ്ങാം തിരുവനന്തപുരം: മാണിക്കല്‍ ഗ്രാമപഞ്ചായത്ത് സി.ഡി.എസിന്റെ ആഭിമുഖ്യത്തില്‍ കുടുംബശ്രീ ഷോപ്പി പ്രവര്‍ത്തനമാരംഭിച്ചു. പിരപ്പന്‍കോട് ജങ്ഷനിലാണ് മാര്‍ക്കറ്റിങ് ഔട്ട്‌ലെറ്റ് പ്രവര്‍ത്തനമാരംഭിച്ചത്. കുടുംബശ്രീയുടെ വിവിധ ചെറുകിട സംരംഭങ്ങളുടെയും കാര്‍ഷിക മേഖലയിലുള്ള ജെ.എല്‍.ജി ഗ്രൂപ്പുകളുടെയും സ്ഥിരമായ ഒരു വിപണി സൃഷ്ടിക്കുകയെന്നതാണ് ലക്ഷ്യം. 'പുഴയൊഴുകും മാണിക്കല്‍' പദ്ധതിയുടെ ഭാഗമായുള്ള സംരംഭത്തിന്റെ ഉദ്ഘാടനം മാണിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയന്‍ നിര്‍വഹിച്ചു. പലവ്യഞ്ജനം, പലഹാരങ്ങള്‍, വിവിധതരം അച്ചാറുകള്‍, ചെറുകടികള്‍, ഭവന നിർമിത സോപ്പുകള്‍, വെളിച്ചെണ്ണ, തുണിത്തരങ്ങള്‍, വിവിധതരം ലോഷനുകള്‍ മുതലായവ വിപണി വിലയെക്കാള്‍ കുറഞ്ഞ നിരക്കില്‍ ഇവിടെനിന്ന് വാങ്ങാം. രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് എട്ട് മണിവരെയാണ് പ്രവര്‍ത്തന സമയം. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ലേഖകുമാരി അധ്യക്ഷതവഹിച്ച ചടങ്ങില്‍ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ അനില ജെ.എസ്, പഞ്ചായത്ത് അംഗങ്ങള്‍, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാര്‍, സെക്രട്ടറി ജി.എന്‍. ഹരികുമാര്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.