ടെറസിൽ കഞ്ചാവുചെടി നട്ടുവളർത്തിയയാൾ പിടിയിൽ

നേമം: വീടിന്‍റെ ടെറസിൽ കഞ്ചാവുചെടി നട്ടുവളർത്തിയ യുവാവ് പിടിയിൽ. വിളപ്പിൽശാല സ്റ്റേഷൻ പരിധിയിൽ നൂലിയോട് കൊങ്ങപ്പള്ളി സംഗീതാലയത്തിൽ ഉണ്ണി എന്ന രഞ്ജിത്ത് ആണ് (33) പിടിയിലായത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് നൂലിയോടുള്ള വീട്ടിൽ പൊലീസും ഷാഡോ ടീമും സംയുക്തമായി പരിശോധന നടത്തിയത്. ടെറസിൽ നട്ടുപിടിപ്പിച്ചിരുന്ന 18 കഞ്ചാവുചെടികളാണ് പിടിച്ചെടുത്തത്. ഒന്നരമാസം മുമ്പ് ഒരു സുഹൃത്ത് മുഖേനയാണ് കഞ്ചാവ് ചെടികൾ എത്തിച്ചതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. ഇയാൾക്കെതിരെ വിളപ്പിൽശാല സ്റ്റേഷൻ പരിധിയിൽ മുമ്പ് അടിപിടി കേസ് ഉണ്ടായിരുന്നു. വിളപ്പിൽശാല സി.ഐ എൻ. സുരേഷ് കുമാറും സംഘവും ഷാഡോ ടീമും സംയുക്തമായാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി. TC NMM Renjith അറസ്റ്റിലായ രഞ്ജിത്ത് TC NMM Kanchavu വീടിന്‍റെ ടെറസിൽ നട്ടുപിടിപ്പിച്ച കഞ്ചാവുചെടി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.