സിനിമ മേഖലയിൽ എ.ഐ.ടി.യു.സിയുടെ സംഘടന

തിരുവനന്തപുരം: സിനിമ മേഖലയിൽ എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിൽ തൊഴിൽ സംഘടനക്ക്​ രൂപം നൽകി. സൗത്ത്​ ഇന്ത്യൻ ഫിലിം അസോസിയേഷൻ എന്നാകും ഇതി‍ൻെറ പേര്​. അഭിനേതാക്കൾ മുതൽ ലൈറ്റ്​ ബോയ്​ വരെയുള്ളവർക്ക്​ ഇതിൽ അംഗത്വം നൽകുമെന്ന്​ ഭാരവാഹികൾ വാർത്സമ്മേളനത്തിൽ അറിയിച്ചു. സിനിമ മേഖലയിലെ തൊഴിൽ സംബന്ധമായ അംഗങ്ങളുടെ എല്ലാ വിഷയങ്ങളിലും സംഘടന ഇടപെടും. സിനിമ പ്രവർത്തകരുടെ ക്ഷേമത്തിന്​ മുൻതൂക്കം നൽകും. സിനിമ രജിസ്​ട്രേഷൻ മുതൽ റിലീസിങ്​ വരെ എല്ലാ കാര്യങ്ങളിലും സർക്കാർ നിയന്ത്രണം വേണമെന്നും കുറഞ്ഞ മുതൽ മുടക്കിൽ നിർമിക്കുന്ന വലിയ താരങ്ങളില്ലാത്തവരുടെ ചിത്രങ്ങൾ തിയറ്റർ റിലീസിങ്ങിനും ഒ.ടി.ടി സൗകര്യങ്ങൾ ഒരുക്കണം. ഒ.ടി.ടി വരുമാനം യഥാസമയം നിർമാതാക്കൾക്ക്​ എത്തിക്കാൻ സൗകര്യം ഒരുക്കണം. ചിത്രാഞ്ജലി സ്റ്റുഡിയോ വിപുലീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. സംഘടനയുടെ സംസ്ഥാന പ്രസിഡന്‍റായി എം.എൽ.എ വാഴൂർ സോമനെയും ജനറൽ സെക്രട്ടറിയായി ലാൽജി ജോർജിനെയും തെരഞ്ഞെടുത്തു. കെ.പി. രാജേന്ദ്രൻ രാക്ഷധികാരിയും മീനാങ്കൽ കുമാർ വൈസ്​ പ്രസിഡന്‍റും പുന്നമൂട്​ രമേഷ്​ ട്രഷററുമാണ്​. വാർത്തസമ്മേളനത്തിൽ വാഴൂർ സോമൻ എം.എൽ.എ, ലാൽജി ജോർജ്​ എന്നിവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.