ടെക്‌നോപാര്‍ക്കിലെ പൊലീസ് സേവനം: അധിക ബാധ്യത മുന്‍ ഡി.ജി.പിയില്‍നിന്ന് ഈടാക്കണം

തിരുവനന്തപുരം: ടെക്‌നോപാര്‍ക്ക് സുരക്ഷക്കായി ആവശ്യപ്പെട്ടതിലധികം പൊലീസുകാരെ നിയമിച്ച് അധിക ബാധ്യതയായി വരുത്തിയ 1.70 കോടി രൂപ മുന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയില്‍നിന്ന് ഈടാക്കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍ ആവശ്യപ്പെട്ടു. പൊതുകടത്തില്‍ മുങ്ങിത്താഴുന്ന സംസ്ഥാനത്തെ കൂടുതല്‍ കടക്കെണിയിലാക്കുന്ന ഉദ്യോഗസ്ഥരെ നിയമപരമായി പ്രോസിക്യൂട്ട് ചെയ്യാനും നടപടികളുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.