കേന്ദ്ര പെൻഷൻകാർ ധർണ നടത്തി

തിരുവനന്തപുരം: കേന്ദ്ര ഗവൺമെന്‍റ് ഹെൽത്ത് സ്‌കീമിലെ അപാകതകൾ പരിഹരിക്കുക, നിർത്തിവെച്ച എംപാനൽഡ് ആശുപത്രികളുടെ സേവനം പുനഃസ്ഥാപിക്കുക, വെൽനെസ് സെന്‍ററുകളുടെ സേവനം മെച്ചപ്പെടുത്തുക, ആവശ്യത്തിന് ഡോക്‌ടർമാരെയും പാരാമെഡിക്കൽ സ്റ്റാഫിനെയും നിയമിക്കുക, വരുന്ന രോഗികൾക്ക് നിശ്ചിത സമയത്തിനകം ചികിത്സ ഉറപ്പാക്കുക, കുടിശ്ശിക ബില്ലുകൾ പാസാക്കുന്നതിലെ കാലതാമസം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സെൻട്രൽ ഗവൺമെന്‍റ് പെൻഷനേഴ്‌സ് അസോസിയേഷൻ ആഭിമുഖ്യത്തിൽ കേന്ദ്ര പെൻഷൻകാർ സി.ജി.എച്ച്.എസ് അഡീഷനൽ ഡയറക്‌ടർ ഓഫിസിന്​ മുന്നിൽ ധർണ നടത്തി. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. സി.ജി.പി.എ ജില്ല പ്രസിഡന്‍റ്​ കെ. കമലാസനൻ അധ്യക്ഷതവഹിച്ചു. സെക്രട്ടറി എസ്. അശോക്‌കുമാർ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.