കെ.എസ്.ആർ.ടി.സി ടെർമിനലിൽ സി.സി.ടി.വി കാമറ: മനുഷ്യാവകാശ കമീഷൻ റിപ്പോർട്ട് തേടി

തിരുവനന്തപുരം: തമ്പാനൂർ കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിൽ മോഷണം പതിവാകുന്ന സാഹചര്യത്തിൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കണമെന്ന ആവശ്യത്തിൽ മനുഷ്യാവകാശ കമീഷൻ റിപ്പോർട്ട് തേടി. ജില്ല പൊലീസ് മേധാവി, കെ.എസ്.ആർ.ടി.സി എം.ഡി എന്നിവർ ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. സി.സി.ടി.വി കാമറകൾ ഇല്ലാത്തതുകാരണം മോഷണം നടത്തി മുങ്ങുന്നവരെ കണ്ടെത്താൻ കഴിയാറില്ലെന്ന് മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം സമർപ്പിച്ച പരാതിയിൽ പറയുന്നു. ടെർമിനലിന് സമീപം പാർക്ക് ചെയ്യുന്ന ബൈക്കുകളും മോഷ്ടിക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.