നെടുമങ്ങാട്: തൊളിക്കോട് ഗവ. യു.പി സ്കൂളിൽ രാമാനുജ ചാരിറ്റബിൾ ട്രസ്റ്റ് നടത്തി. സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും സ്കൂൾ ബാഗ്, കുട, ടിഫിൻ ബോക്സ്, ബുക്കുകൾ തുടങ്ങിയവയാണ് നൽകിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഡ്വ.വി.ജെ. സുരേഷ് അധ്യക്ഷത വഹിച്ചു. ജീ. സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആരോഗ്യവും വിദ്യാഭ്യാസവും ചെയർമാൻ തോട്ടുമുക്ക് അൻസർ, ക്ഷേമകാര്യ ചെയർപേഴ്സൺ അനു തോമസ്, ബ്ലോക്ക് മെംബർ എസ്.എസ്. ഫർസാന വാർഡ് മെംബർമാരായ എൻ.എസ്. ഹാഷിം, ജെ. അശോകൻ, ബിനിത മോൾ, ട്രസ്റ്റ് അംഗങ്ങളായ സഞ്ചു, ജനനിധി, ഹെഡ്മിസ്ട്രസ് ഉഷ, പി.ടി.എ പ്രസിഡന്റ് ഷമീർ എന്നിവർ സംസാരിച്ചു. ഫോട്ടോ : തൊളിക്കോട് ഗവ. യു.പി സ്കൂളിൽ രാമാനുജ ചാരിറ്റബിൾ ട്രസ്റ്റ് നടത്തിയ ജി. സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.