വെള്ളറട: കുറ്റിയാണിക്കാട് ജങ്ഷനില്‍നിന്ന് പൊഴിയല്ലൂര്‍ ശ്രീമഹാവിഷ്ണുക്ഷേത്രത്തിലേക്ക് പോകുന്ന ഒന്നര കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നവീകരിച്ച റോഡിന്റെ ഉദ്ഘാടനം സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു. എം.എല്‍.എ ഫണ്ടില്‍നിന്ന് 10 ലക്ഷം രൂപയും ജില്ല പഞ്ചായത്ത് അംഗത്തിന്‍റെ ഫണ്ടില്‍നിന്നും 15 ലക്ഷം രൂപയും വിനിയോഗിച്ചാണ് റോഡ് നവീകരിച്ചത്. ജില്ല പഞ്ചായത്ത് അംഗം വി.എസ്. ബിനു, പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാല്‍കൃഷ്ണ, ആര്യങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഒ. ഗിരിജകുമാരി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സിമി, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജീവല്‍കുമാര്‍, ബ്ലോക്ക് മെംബര്‍ ഐ.ആര്‍. സുനിത, പഞ്ചായത്തംഗങ്ങളായ സി. സിന്ധു, എല്‍. ഉഷാകുമാരി എന്നീ ജനപ്രതിനിധികളും ആര്‍. സോമന്‍ നായര്‍, കെ.കെ. സജയകുമാര്‍, വി. ഹരീന്ദ്രപ്രസാദ്, വി.വി. വീരേന്ദ്രപ്രസാദ്, കടയില്‍വിള അനി എന്നിവരും പങ്കെടുത്തു. ചിത്രം. നവീകരിച്ച പൊഴിയല്ലൂര്‍ റോഡിന്റെ ഉദ്ഘാടനം സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.