അഗ്നിപഥ് പദ്ധതിക്കെതിരെ സി.ഐ.ടി.യു പ്രതിഷേധാഗ്നി

ആറ്റിങ്ങൽ: അഗ്നിപഥ് പദ്ധതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് സി.ഐ.ടി.യുവിന്‍റെ പ്രതിഷേധാഗ്നി. സി.ഐ.ടി.യു ആറ്റിങ്ങൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തീപന്തങ്ങളുമായി കൂന്തള്ളൂർ ഈഞ്ചക്കൽ ജങ്​ഷനിൽ നിന്നാരംഭിച്ച പ്രകടനം ചിറയിൻകീഴ് റെയിൽവേ സ്റ്റേഷന്​ മുന്നിൽ സമാപിച്ചു. തുടർന്നുള്ള യോഗം സി.ഐ.ടി.യു ജില്ല പ്രസിഡൻറ് ആർ. രാമു ഉദ്ഘാടനം ചെയ്തു. വി. വിജയകുമാർ അധ്യക്ഷതവഹിച്ചു. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ആർ. സുഭാഷ്, ശിശോഭനൻ, ഏരിയ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, ജില്ല കമ്മിറ്റിയംഗം സി. പയസ്, ഏരിയ കമ്മിറ്റി അംഗങ്ങളായ എം. മുരളി, ജി. വേണുഗോപാലൻ നായർ, പി. മണികണ്ഠൻ, ജി. വ്യാസൻ, എസ്. ചന്ദ്രൻ എന്നിവർ സംസാരിച്ചു. ഏരിയ കമ്മിറ്റിയംഗങ്ങളായ ആർ. ജറാൾഡ്, ബി. രാജീവ്, ബി.എൻ. സൈജുരാജ്, എ. അൻഫാർ, എസ്.ജി. ദിലീപ്കുമാർ, വി. ശശി, രവീന്ദ്രൻ നായർ, കെ. അനിരുദ്ധൻ, എസ്. രാജശേഖരൻ, അനിൽ ആറ്റിങ്ങൽ, ബി. സതീശൻ, ഗായത്രി ദേവി, സിന്ധു പ്രകാശ്, ആർ.എസ്. അരുൺ, ആർ. അനിത, ബേബി, കർഷക സംഘം ഏരിയ പ്രസിഡൻറ് വി. മുരളി, ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ സി. രവീന്ദ്രൻ, ആർ.കെ. ബാബു, ഹരീഷ്ദാസ് എന്നിവർ നേതൃത്വം നൽകി. Twatl citu ramu അഗ്നിപഥ് പദ്ധതിക്കെതിരെ സി.ഐ.ടി.യു സംഘടിപ്പിച്ച പ്രതിഷേധാഗ്നി ജില്ല പ്രസിഡൻറ് ആർ. രാമു ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.