മരിയന്‍ എൻജിനീയറിങ്​ കോളജിലെ ലാബ് സ്​പോണ്‍സര്‍ ചെയ്ത് യു.എസ്.ടി

തിരുവനന്തപുരം: പ്രമുഖ ഡിജിറ്റല്‍ ട്രാൻസ്ഫര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യു.എസ്.ടി സ്​പോണ്‍സര്‍ ചെയ്ത കഴക്കൂട്ടം മരിയന്‍ എൻജിനീയറിങ്​ കോളജില്‍ സ്ഥാപിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ആൻഡ്​ റോബോട്ടിക്‌സ് ലാബ് മന്ത്രി ആന്‍റണി രാജു ഉദ്ഘാടനം ചെയ്തു. ഇന്നത്തെ ലോകത്ത് വന്‍കിട വ്യവസായങ്ങളുടെ വളര്‍ച്ചയില്‍ വിവരസാങ്കേതിക വിദ്യ സുപ്രധാന പങ്ക് വഹിക്കുന്നതായും ഇത് ഭാവിയുടെ വെല്ലുവിളികള്‍ നേരിടാന്‍ വിദ്യാർഥികളെ സജ്ജരാക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കോളജ് മാനേജര്‍ റവ. മോണ്‍സിഞ്ഞോര്‍ ഇ. വില്‍ഫ്രഡ്, സംസ്ഥാന പിന്നാക്ക കമീഷന്‍ അംഗം ഡോ. എ.വി. ജോര്‍ജ്, കോളജ് പ്രിന്‍സിപ്പല്‍ ഡോ.ജെ. ഡേവിഡ്, ഡീന്‍ ഡോ.എ. സാംസണ്‍ എന്നിവരും പങ്കെടുത്തു. ഇലക്ട്രോണിക്സ് വിഭാഗം മേധാവി വിനീത ബി. എല്‍സ, ഇ.സി.ഇ പ്രഫസറും പ്രോജക്ട് കോഓഡിനേറ്ററുമായ പ്രഫ. എം. മനോജ്, ഡോ. ഗില്‍റോയ് മാത്യു, സ്ഥാണു രാമകൃഷ്ണന്‍ തമ്പി, യു.എസ്.ടിയിലെ മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.