തിരുവനന്തപുരം: വിദേശ വനിതയെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ ഉപയോഗിച്ചിരുന്ന പുകയില ഉൽപന്നങ്ങളിൽ മയക്കുമരുന്നിൻെറ സാന്നിധ്യം ഉണ്ടായിരുന്നെന്ന് ഫോറൻസിക് വിദഗ്ധ ഷഫീക്ക കോടതിയിൽ മൊഴി നൽകി. പ്രതികൾ കാണിച്ചുകൊടുത്ത ഒഴിഞ്ഞ കെട്ടിടത്തിൻെറ ഉള്ളിൽനിന്ന് കണ്ടെത്തിയ പുകയില ഉൽപന്നങ്ങൾ ഉൾപ്പെടെയുള്ളവയിൽ മയക്കുമരുന്നിൻെറ അംശമുള്ളതായി ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തിയതായി സാക്ഷി മൊഴി നൽകി. വിദേശവനിതയുടെ അടിവസ്ത്രം ഉൾപ്പെടെയുള്ള വസ്തുക്കൾ പ്രതികൾ അന്വേഷണസംഘത്തിന് തെളിവെടുക്കാൻ കൊണ്ടുപോയപ്പോൾ എടുത്തുകൊടുക്കുന്നത് കണ്ടുവെന്ന് സ്ഥലവാസിയായ അൻവർ കോടതിയിൽ മൊഴി നൽകി. രണ്ടാംപ്രതി കുറ്റികാട്ടിനടുത്തുള്ള ഒഴിഞ്ഞ കെട്ടിടത്തിൽ നിന്നും തെളിവെടുപ്പ് വേളയിൽ കഞ്ചാവ് പൊലീസിന് എടുത്തുകൊടുക്കുന്നതായി കണ്ടെന്ന് പാച്ചലൂർ ദേവിക്ഷേത്ര സെക്രട്ടറി സന്തോഷ്‌കുമാർ മൊഴിനൽകി. ബുധനാഴ്ച വിദേശവനിതയുടെ പോസ്റ്റ്‌മോർട്ടം നടത്തിയ പൊലീസ് സർജൻ ഡോ. ശശികലയെ വിസ്തരിക്കും. തിരുവനന്തപുരം ഒന്നാം അഡീ. സേഷൻസ് കോടതിയാണ് വിചാരണ പരിഗണിക്കുന്നത്. 2018 മാർച്ച് 14ന് കോവളത്തുനിന്ന് യുവതിയെ സമീപത്തുള്ള കുറ്റിക്കാട്ടിലേക്ക് കൂട്ടിെക്കാണ്ടുപോയി ലഹരിവസ്‌തു നൽകി പീഡിപ്പിച്ചെന്നും പിന്നീട് ക്രൂരമായി കൊലപ്പെടുത്തിയെന്നുമാണ് പ്രോസിക്യൂഷൻ കേസ്. സമീപവാസികളായ ഉദയൻ, ഉമേഷ് എന്നിവരാണ് കേസിലെ രണ്ട് പ്രതികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.