ഏകദിന ഉപവാസം

തിരുവനന്തപുരം: സംഘ്​പരിവാർ ബുൾഡോസർ രാജിനെതിരെ പി.ഡി.പി ജില്ല കമ്മിറ്റി ഏകദിന ഉപവാസം സംഘടിപ്പിച്ചു. സംസ്ഥാന വൈസ്ചെയർമാൻ വർക്കല രാജ്, ശശി കുമാരി വർക്കല, കല്ലറ നളിനാക്ഷൻ എന്നിവർ ഉപവസിച്ചു. സംഘ്​പരിവാറിന്റെ പ്രവാചകനിന്ദയിലൂടെ രാജ്യം ഒരിക്കൽകൂടി ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ അപഹാസ്യമായെന്ന് മുൻമന്ത്രി വി. സുരേന്ദ്രൻപിള്ള അഭിപ്രായപ്പെട്ടു. ഏജീസ് ഓഫിസിന്​ മുമ്പിൽ സംഘടിപ്പിച്ച ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് ഷാഫി നദ്‌വി അധ്യക്ഷത വഹിച്ചു. പാച്ചല്ലൂർ അബ്ദുൽ സലീം മൗലവി മുഖ്യപ്രഭാഷണം നടത്തി. മാധ്യമ നിരീക്ഷകൻ ഭാസുരേന്ദ്രബാബു, വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി സജീവ് ഖാലിദ്, ഐ.എൻ.എൽ സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൽ.എം കാസിം, ജമാഅത്തെ ഇസ്​ലാമി ജില്ല സെക്രട്ടറി മുർഷിദ് അഹമ്മദ്, ജമാഅത്ത് യൂത്ത് കൗൺസിൽ നേതാവ് ജമീർ കാരയ്ക്കമണ്ഡപം, നടയറ ജബ്ബാർ, നഗരൂർ അഷ്റഫ്, സലിം പൂവച്ചൽ, നവാസ് പ്ലാമൂട്ടിൽ, സജ്ജാദ് റഹ്മാൻ വെഞ്ഞാറമൂട്, ശ്രീകാര്യം സുധീർ, അജീർ കിള്ളി, അബ്ദുസ്സലാം കഠിനംകുളം എന്നിവർ സംസാരിച്ചു. വൈകീട്ട് അഞ്ചിന്​ നാരങ്ങാനീര് നൽകി ജില്ല പ്രസിഡന്റ് ഷാഫി നദ്‌വി ഉപവാസസമരം അവസാനിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.