സി.എം.എ പരീക്ഷ ദിവസങ്ങളിൽ 'കേരള'യുടെ ബി.കോം പരീക്ഷ

തിരുവനന്തപുരം: കോസ്റ്റ്​ ആൻഡ്​​ മാനേജ്​മെന്‍റ്​ അക്കൗണ്ടന്‍റ് (സി.എം.എ)​ പരീക്ഷ ദിവസം തന്നെ ഒന്നാം സെമസ്​റ്റർ ബി.കോം പരീക്ഷ നടത്താനുള്ള കേരള സർവകലാശാല തീരുമാനം നൂറുകണക്കിന്​ വിദ്യാർഥികൾക്ക്​ തിരിച്ചടിയാകും. സി.എം.എ പോലുള്ള പ്രഫഷനൽ കോഴ്​സിനൊപ്പം സർവകലാശാലയുടെ കീഴിൽ റെഗുലറായി പഠിക്കുന്ന ഒട്ടേറെ വിദ്യാർഥികളുണ്ട്​. ഇൻസ്റ്റിറ്റ്യൂട്ട്​ ഓഫ്​ കോസ്റ്റ്​ അക്കൗണ്ടന്‍റ്​സ്​ ഓഫ്​ ഇന്ത്യയുടെ കീഴിൽ അഖിലേന്ത്യ തലത്തിൽ നടത്തുന്ന സി.എം.എ പരീക്ഷക്ക്​ രണ്ട്​ മാസം മുമ്പ്​ ടൈംടേബിൾ പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ കേരള സർവകലാശാല തിങ്കളാഴ്ച വൈകീട്ടാണ്​ ബി.കോം പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിക്കുന്നത്​. ഇതുപ്രകാരം സി.എം.എ പരീക്ഷ നടക്കുന്ന ജൂൺ 29നും ജൂലൈ ഒന്നിനും ബി.കോം പരീക്ഷ നിശ്​ചയിച്ചിട്ടുണ്ട്​. ഈ തീയതികളിലെ പരീക്ഷകൾ മാറ്റണമെന്നാവശ്യപ്പെട്ട്​ വിദ്യാർഥികൾ സർവകലാശാല പരീക്ഷ കൺട്രോളർക്ക് നിവേദനം നൽകിയിട്ടുണ്ട്​. ​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.