ആറ്റിങ്ങൽ: വിദ്യാലയങ്ങളിൽ വായനവാരാചരണത്തിന് വ്യത്യസ്ത പരിപാടികളോടെ തുടക്കമായി. സാങ്കേതികവിദ്യ എത്ര വികസിച്ചാലും ഹൈടെക്കായാലും പുസ്തകപാരായണത്തിന്‍റെ പ്രാധാന്യം കുറയുന്നില്ലെന്ന് ഭാഷാപണ്ഡിതനായ ഡോ. നടുവട്ടം ഗോപാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. തോന്നയ്ക്കല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വായന വാരാചരണവും വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവര്‍ത്തനങ്ങളും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രധാനാധ്യാപകന്‍ എസ്. സുജിത്ത് അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം തോന്നയ്ക്കല്‍ രവി, പ്രിന്‍സിപ്പൽ ഇന്‍ ചാര്‍ജ് ബീനാബീഗം, സീനിയര്‍ അസിസ്റ്റൻറ് ഷീന, സ്റ്റാഫ് സെക്രട്ടറി സന്തോഷ് തോന്നയ്ക്കൽ, രേഖ, ജാസ്മിന, തങ്കമണി, ലാലി എന്നിവര്‍ സംസാരിച്ചു. ആറ്റിങ്ങൽ ഗവ. മോഡൽ ബോയ്സ് സ്കൂളിന്റെ വായനവാരാചരണവും വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും സാഹിത്യകാരനും കവിയുമായ രാധാകൃഷ്ണൻ കുന്നുംപുറം നിർവഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ കെ. അനിൽകുമാർ അധ്യക്ഷത വഹിച്ചു. ഹയർ സെക്കൻഡറി പ്രിൻസിപ്പൽ എസ്. അജിത, വൊക്കേഷനൽ ഹയർ സെക്കൻഡറി പ്രിൻസിപ്പൽ എസ്. ഹസീന, അധ്യാപകരായ എസ്. അജിത, പി.സി. മിനി, എ. ഷൈജു, സബീല ബീവി എന്നിവർ പങ്കെടുത്തു. വിദ്യാർഥി എസ്. അഭിനവ് പുസ്തകപരിചയം നടത്തി. വി. ഗൗരിശങ്കർ നന്ദി പറഞ്ഞു. കിഴുവിലം ഗ്രാമ പഞ്ചായത്തും സാംസ്കാരിക-സാഹിത്യ കൂട്ടായ്മയും സംയുക്തമായി കിഴുവിലം ജി.വി.ആർ.എം.യു.പി സ്കൂളിൽ നടത്തിയ വായനോത്സവം പഞ്ചായത്തുതല പരിപാടി സാഹിത്യപ്രവർത്തകൻ രാമചന്ദ്രൻ കരവാരം ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് ചെയർപേഴ്സൺ വിനീത അധ്യക്ഷത വഹിച്ചു. പുസ്തകത്താലം പരിപാടിയുടെ ഉദ്ഘാടനം ബ്ലോക്ക് മെംബർ എ.എസ്. ശ്രീകണ്ഠൻ നിർവഹിച്ചു. ആറ്റിങ്ങൽ ബി.പി.സി. സജി, പി.ടി.എ പ്രസിഡന്റ് ശ്യാം കൃഷ്ണ, സ്കൂൾ മാനേജർ പി.സി. നാരായണൻ, സ്കൂൾ ഹെഡ്മിസ്ട്രസ് ഐ.പി. ശ്രീജ, വിദ്യാരംഗം കൺവീനർ രഞ്ജുഷ എന്നിവർ സംസാരിച്ചു. 1981-88ലെ പൂർവ വിദ്യാർഥി കൂട്ടായ്മ സ്കൂളിന് സമ്മാനിച്ച കസേരകൾ ഹെഡ്മിസ്ട്രസ് ഏറ്റുവാങ്ങി. Twatl ramachandran karavaram കിഴുവിലം ജി.വി.ആർ.എം.യു.പി സ്കൂളിലെ വായനോത്സവം സാഹിത്യ പ്രവർത്തകൻ രാമചന്ദ്രൻ കരവാരം ഉദ്ഘാടനം ചെയ്യുന്നു Twatl radhakrishnan kunnumpuram ആറ്റിങ്ങൽ ഗവ. മോഡൽ ബോയ്സ് സ്കൂളിന്റെ വായനവാരാചരണം കവി രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.