പ്രവാചക നിന്ദക്കെതിരെ പ്രതിഷേധ സംഗമം

പാലോട്: പ്രവാചക നിന്ദക്കെതിരെ പെരിങ്ങമ്മല മേഖല ജമാഅത്ത് കോഓഡിനേഷൻ കമ്മിറ്റി പാലോട് സംഘടിപ്പിച്ച പ്രതിഷേധ സംഗമം പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി ഉദ്ഘാടനം ചെയ്തു. പനവൂർ നവാസ് മന്നാനി, സൈദ് മിസ്ബാഹ് കോയ തങ്ങൾ, ഇലവുപാലം ഷംസുദീൻ മന്നാനി, ലത്തീഫ് പാലോട് എന്നിവർ സംസാരിച്ചു. എ. അബ്ദുൽ സത്താർ ഹാജി അധ്യക്ഷതവഹിച്ചു. എം. നിസാർ മുഹമ്മദ്‌ സുൽഫി സ്വാഗതം പറഞ്ഞു. ഫോട്ടോ : പ്രവാചക നിന്ദക്കെതിരെ പെരിങ്ങമ്മല മേഖല ജമാഅത്ത് കോഓഡിനേഷൻ കമ്മിറ്റി പാലോട് സംഘടിപ്പിച്ച പ്രതിഷേധ സംഗമം പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.