വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്തു

നെയ്യാറ്റിൻകര: ഡി.വൈ.എഫ്.ഐ നെയ്യാറ്റിൻകരയിലെ പെരുമ്പഴുതൂർ മേഖല കമ്മിറ്റി കനവ് -2022 എന്ന പരിപാടിയുടെ ഭാഗമായി മൂന്ന്​ വിദ്യാർഥികളുടെ . യോഗം ഡി.വൈ.എഫ്​.ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗവും സി.പി.എം തൃശൂർ ജില്ല കമ്മിറ്റി അംഗവുമായ ടി. ശശിധരൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് അജേഷ് സജു അധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി നവീൻ സ്വാഗതം പറഞ്ഞു. കെ. ആൻസലൻ എം.എൽ.എ, നഗരസഭ ചെയർമാൻ പി.കെ. രാജമോഹനൻ, സി.പി.എം ഏരിയ സെക്രട്ടറി ടി. ശ്രീകുമാർ, ഡി.വൈ.എഫ്​.ഐ സംസ്ഥാന കമ്മിറ്റി അംഗം ആർ.എസ്. ബാലമുരളി, സി.ഐ.ടി.യു ദേശീയ കൗൺസിൽ അംഗം വി. കേശവൻകുട്ടി, പി.കെ.എസ് സംസ്ഥാന കമ്മിറ്റി അംഗം പി. രാജൻ, സി.പി.എം ഏരിയ കമ്മിറ്റി അംഗം ജി. സജി കൃഷ്ണൻ, മോഹനൻ, ഡി.വൈ.എഫ്​.ഐ ബ്ലോക്ക് സെക്രട്ടറി സുജിത്ത്, ബ്ലോക്ക് പ്രസിഡന്റ് അഡ്വ. സജീവ് സുദർശൻ, ജോയൻറ്​ സെക്രട്ടറി എം. അഖിൽ, എക്സിക്യൂട്ടിവ് അംഗം അഭിജിത്ത്, പെരുമ്പഴുതൂർ മേഖല ട്രഷറർ വിഷ്ണു എന്നിവർ സംസാരിച്ചു. പെരുമ്പഴുതൂർ ഗവ. ഹൈസ്കൂളിലെ രണ്ട് വിദ്യാർഥികളു​െടയും കീഴാറൂർ ഗവ. ഹൈസ്കൂളിലെ ഒരു വിദ്യാർഥിയുടെയും വിദ്യാഭ്യാസ ചെലവാണ് ഡി.വൈ.എഫ്.ഐ ഏറ്റെടുത്തത്. ചിത്രം: DYFI blpm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.