ബൈപാസിലെ ബൈക്ക് സ്റ്റണ്ടിങ്​ അവസാനിപ്പിക്കണം

കോവളം: ബൈപാസ് റോഡിൽ നിരന്തരം നടക്കുന്ന ബൈക്ക് സ്റ്റണ്ടിങ്ങുകൾ ജനങ്ങളുടെ ജീവന് ഭീഷണിയുയർത്തുകയാണെന്നും ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു. വിവിധ ഇടങ്ങളിൽനിന്ന് എത്തിച്ചേരുന്ന ചെറുപ്പക്കാരാണ് പണി നടക്കുന്ന ബൈപാസ് റോഡിനെ ബൈക്ക് സ്റ്റണ്ടിങ്ങിന്‍റെ വേദിയാക്കി മാറ്റുന്നത്. എല്ലാ തരത്തിലുള്ള സുരക്ഷയും കാറ്റിൽ പറത്തി സ്വന്തം ജീവനും നാട്ടുകാരുടെ ജീവനും പണയപ്പെടുത്തിയാണ് ഒരുകൂട്ടം ചെറുപ്പക്കാർ ഇത്തരം വിനോദങ്ങളിൽ ഏർപ്പെടുന്നതെന്നും ഇതിനു മുമ്പും ഇത്തരം അപകടങ്ങളിൽ ജീവൻ പൊലിഞ്ഞിട്ടുണ്ടെന്നും ഡി.വൈ.എഫ്.ഐ കോവളം ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി ശിജിത്ത് ശിവാസ് പറഞ്ഞു. വിഷയത്തിൽ പൊലീസ് കർശനമായ നടപടി സ്വീകരിക്കണമെന്ന്​ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.