'ഞങ്ങളും കൃഷിയിലേക്ക്': പച്ചക്കറി കൃഷിയിറക്കി കുറ്റിയായണിക്കാട് ദേവീക്ഷേത്രം

വെള്ളറട: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന 'ഞങ്ങളും കൃഷിയിലേക്ക്' എന്ന പദ്ധതിയില്‍ പങ്കാളികളായി കുറ്റിയായണിക്കാട് ദേവീക്ഷേത്രം. ക്ഷേത്രം വക ഒരുഏക്കറിലധികം ഭൂമിയില്‍ ആര്യങ്കോട്ട് കൃഷിഭവന്റെ സഹായത്തോടുകൂടിയാണ് പച്ചക്കറി കൃഷി ഇറക്കിയിരിക്കുന്നത്. ആവശ്യമായ നടീല്‍ വസ്തുക്കളും ജൈവവളവും കൃഷിഭവന്‍ വഴി എത്തിച്ചു. ക്ഷേത്ര ഭാരവാഹികളുടെയും നാട്ടുകാരുടെയും സഹായത്തോടെ നിലമൊരുക്കി കൃഷി ആരംഭിച്ചിട്ട് ഒരു മാസമായി. ആര്യങ്കോട് കൃഷി ഓഫിസര്‍ ആശ എസ്. നായർ, ക്ഷേത്ര ഭാരവാഹികളായ സുരേന്ദ്രന്‍ നായര്‍, ബിനു കൃഷ്ണ, സുരേഷ് രാമനിലയം, എസ്.വി. രതീഷ് കുമാര്‍, ചന്ദ്രന്‍ മണ്ണുക്കാല തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്നു. ചിത്രം. 'ഞങ്ങളും പച്ചക്കറി കൃഷിയിലേക്ക്' പദ്ധതിയുടെ ഭാഗമായി കുറ്റിയായണിക്കാട് ദേവീക്ഷേത്രത്തിന്‍റെ നേതൃത്വത്തിൽ ആരംഭിച്ച പച്ചക്കറി കൃഷി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.