പ്രവാചകനിന്ദ: പെരുമാതുറയിൽ പ്രതിഷേധ റാലി

ആറ്റിങ്ങൽ: പ്രവാചകൻ മുഹമ്മദ് നബിയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ ബി.ജെ.പി നേതാക്കളുടെ പ്രസ്താവനക്കെതിരെ പെരുമാതുറ പൗരാവലിയുടെ നേതൃത്വത്തിൽ പ്രതിഷേധ റാലിയും പൊതുസമ്മേളനവും നടന്നു. പുതുക്കുറിച്ചി ജങ്​ഷനിൽനിന്നും ചീഫ് ഇമാം പ്രാർഥനയോടെയാണ് റാലി ആരംഭിച്ചത്. പെരുമാതുറ ജങ്​ഷനിൽ നടന്ന പ്രതിഷേധസംഗമം ഇംദാദിയ അറബിക് കോളജ് പ്രിൻസിപ്പൽ കുറ്റിച്ചൽ ഹസൻ ബസരി ഉദ്ഘാടനം ചെയ്തു. കേരള മുസ്​ലിം യുവജന ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് ഇലവുപാലം ഷംസുദ്ദീൻ മന്നാനി മുഖ്യപ്രഭാഷണം നടത്തി. പെരുമാതുറ മേഖലയിലെ 10 മഹല്ലുകളിൽനിന്നുള്ള ഭാരവാഹികളും വിശ്വാസികളും റാലിയിലും പൊതുസമ്മേളനത്തിലും പങ്കെടുത്തു. twatl perumathura rally പ്രവാചകനിന്ദക്കെതിരെ പെരുമാതുറ പൗരാവലി സംഘടിപ്പിച്ച റാലി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.