പ്രതിഷേധറാലിയും പൊതുയോഗവും

കിളിമാനൂർ: നാഷനൽ ഹെറാൾഡ് കേസിൽ ഇ.ഡിയെ ഉപയോഗിച്ച് കേന്ദ്രം അന്വേഷണം അട്ടിമറിക്കുന്നുവെന്ന് ആരോപിച്ചും സ്വർണക്കള്ളക്കടത്ത്‌ കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജി​െവക്കണമെന്നാവശ്യപ്പെട്ടും കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. കിളിമാനൂർ ജങ്ഷനിൽ നടന്ന പ്രതിഷേധ റാലിയും പൊതുയോഗവും അഡ്വ. അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡൻറ് ഗംഗധരതിലകൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി മെംബർ എൻ. സുദർശനൻ, ജില്ല കോൺഗ്രസ്‌ കമ്മിറ്റി ഭാരവാഹികളായ എ. ഷിഹാബുദ്ദീൻ, പി. സൊണൾജ്, എൻ.ആർ. ജോഷി എന്നിവർ സംസാരിച്ചു. ഐ.എൻ.ടി.യു.സി ജില്ല സെക്രട്ടറി ചെറുനാരകംകോട് ജോണി, പഞ്ചായത്ത്‌ പ്രസിഡൻറുമാരായ ടി.ആർ. മനോജ്‌, ശാന്തകുമാരി, ജില്ല പഞ്ചായത്ത്‌ അംഗം ജി.ജി. ഗിരികൃഷ്ണൻ, ഡി.സി.സി മെംബർമാരായ ജി. ഹരികൃഷ്ണൻ നായർ, അഹമ്മദ് കബീർ, നളിനൻ, എം.കെ. ജ്യോതി, ഗിരിജ, മണ്ഡലം പ്രസിഡൻറുമാരായ അടയമൺ മുരളി, ഷമീം, അനൂപ് തോട്ടത്തിൽ, സലിം, വിശ്വംഭരൻ കൊടുവഴന്നൂർ, അഡ്വ. വിഷ്ണുരാജ്, അഡ്വ. ഹസൻ കുഞ്ഞ്, ജാബിർ, അഭിലാഷ് ചാങ്ങാട് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.