ചിത്രം തിരുവനന്തപുരം: പ്രവാചകനിന്ദ നടത്തുകയും രാജ്യത്ത് മതവിദ്വേഷം നടത്താന്‍ ആഹ്വാനം നടത്തുകയും ചെയ്യുന്നവര്‍ക്കെതിരേ മറ്റു മതസമൂഹങ്ങള്‍ സ്വീകരിച്ച കര്‍ശന നിലപാട് മതനിരപേക്ഷത ശക്തിപ്പെടുത്താനുതകുന്നതും സ്വാഗതാര്‍ഹവുമാണെന്ന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍. എല്ലാ മതവിഭാഗങ്ങളോടും തുല്യനീതിയും ആദരവും പ്രകടിപ്പിക്കുക എന്ന രാജ്യത്തിന്റെ നിലപാടുകള്‍ക്കുവിരുദ്ധമായ സമീപനങ്ങളാണ് ഭരണകൂടത്തിന്റെ മറവില്‍ ഭരണകക്ഷി നേതാക്കള്‍ സ്വീകരിച്ചു വരുന്നത്. ഇതര മതസ്ഥര്‍ക്കിടയില്‍ വെറുപ്പ് വളര്‍ത്തുകയും ചെയ്യുന്നവരെ കര്‍ശനമായി ശിക്ഷിക്കണമെന്നും ജില്ല നേതൃസമ്മേളനം ആവശ്യപ്പെട്ടു. വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സെക്രട്ടറി സി.പി. സലീം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് അബ്ദു റഷീദ് അധ്യക്ഷതവഹിച്ചു. സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ബഷീര്‍ ആലപ്പുഴ, ജില്ല സെക്രട്ടറി നസീര്‍ വള്ളക്കടവ്, നസീര്‍ മുള്ളിക്കാട്, ത്വാഹ അബ്ദുൽ ബാരി, സല്‍മാനുല്‍ ഫാരിസ് സ്വലാഹി, അല്‍ ഫഹദ് എന്നിവര്‍ പങ്കെടുത്തു. wisdom വിസ്ഡം ഇസ്ലാമിക് ഓര്‍ഗൈസേഷന്‍ ജില്ല നേതൃസംഗമം സംസ്ഥാന സെക്രട്ടറി സി.പി. സലീം ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.