ഇടതുപക്ഷം ശക്തിപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം -കാനം

നെടുമങ്ങാട്: ഇടതുപക്ഷം ശക്തിപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും കുപ്രചാരണങ്ങൾ അഴിച്ചുവിട്ട് ഇടതുപക്ഷത്തെയും സർക്കാറിനെയും തകർക്കാൻ യു.ഡി.എഫും ബി.ജെ.പിയും ഓവർ ടൈം പണിയെടുക്കുകയാണെന്നും സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. സി.പി.ഐ അരുവിക്കര മണ്ഡലം സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി ജി.ആർ. അനിൽ, സി.പി.ഐ ജില്ല സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, അസി. സെക്രട്ടറി പള്ളിച്ചൽ വിജയൻ സംസ്ഥാന കൗൺസിൽ അംഗങ്ങളായ വി.പി. ഉണ്ണികൃഷ്ണൻ, മീനാങ്കൽ കുമാർ, സോളമൻ വെട്ടുകാട്, അഡ്വ. ഇന്ദിരാ രവീന്ദ്രൻ, ജില്ല എക്സിക്യൂട്ടിവ് അംഗങ്ങളായ പി.കെ. രാജു, വിളപ്പിൽ രാധാകൃഷ്ണൻ, എന്നിവർ സംസാരിച്ചു. സെക്രട്ടറി എം.എസ്. റഷീദ് ചർച്ചക്ക്​ മറുപടി പറഞ്ഞു. 31 അംഗ മണ്ഡലം കമ്മിറ്റിയെയും സെക്രട്ടറിയായി എം.എസ്. റഷീദിനെയും തെരഞ്ഞെടുത്തു. ഫോട്ടോ: സി.പി.ഐ അരുവിക്കര മണ്ഡലം സമ്മേളനത്തിൽ കാനം രാജേന്ദ്രൻ സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.