പാലോട്: മികച്ച അധ്യാപകനെന്ന നിലയിൽ പേരെടുത്ത അകാലത്തിൽ പൊലിഞ്ഞ ജി. ബിനുകുമാറിന്റെ ഓർമ ദിനത്തിൽ സ്കൂൾ കാലഘട്ടത്തിൽ സഹപാഠികളായിരുന്നവർ ഒരുമിച്ചുകൂടി. അന്തരിച്ച ബിനുകുമാർ തന്നെ മുൻകൈയെടുത്ത് രൂപവത്കരിച്ച നന്ദിയോട് എസ്.കെ.വി.എച്ച്.എസിലെ 'പള്ളിക്കൂടം -91' കൂട്ടായ്മയാണ് ഒത്തുചേർന്നത്. സഹപാഠിയുടെ ഓർമ നിലനിർത്താൻ ബിനുകുമാർ നിരന്തരം സന്ദർശനം നടത്തുകയും സഹായം നൽകുകയും ചെയ്തിരുന്ന വിതുരയിലെ തേജസ്സ് വൃദ്ധസദനത്തിലാണ് പൂർവ വിദ്യാർഥികൾ ഒത്തുകൂടിയത്. മരുന്നുകളും, പച്ചക്കറികളും കേടു കൂടാതെ സൂക്ഷിക്കാൻ കൂട്ടായ്മ ഫ്രിഡ്ജ് വാങ്ങി നൽകി. ഉച്ചഭക്ഷണമൊരുക്കി അന്തേവാസികളോടൊപ്പം കഴിച്ചാണ് എല്ലാവരും പിരിഞ്ഞത്. മനേഷ് ജി. നായർ, ലക്ഷ്മി, അബ്ദുൽ ബുഹാരി, ഇന്ദുരാജ്, ജയശ്രീ, അഭിലാഷ് രാമൻ, ബീന സുഭാഷ്, ഇന്ദു, പ്രമോദ് എന്നിവർ നേതൃത്വം നൽകി. ഫോട്ടോ : അന്തരിച്ച അധ്യാപകൻ ജി. ബിനുകുമാറിന്റെ ഓർമദിനത്തോടനുബന്ധിച്ച് 'പള്ളിക്കൂടം- 91'കൂട്ടായ്‌മയുടെ നേതൃത്വത്തിൽ തേജസ്സ് വൃദ്ധസദനത്തിന് വാങ്ങിയ ഫ്രിഡ്‌ജ് കൈമാറുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.