കരമന-കളിയിക്കാവിള ദേശീയപാതയിലെ കലുങ്ക് തകര്‍ന്നു

അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ലെന്ന് പരാതി പാറശ്ശാല: കരമന-കളിയിക്കാവിള ദേശീയപാതയോരത്തെ കലുങ്ക് തകര്‍ന്നു. ഉദിയന്‍കുളങ്ങരക്കും കൊറ്റാമത്തിനുമിടക്ക്​ ബി.എസ്.എന്‍.എല്‍ ഓഫിസിനു സമീപത്തെ റോഡിനു കുറുകെയുള്ള തോടിന്റെ കലുങ്കാണ് തകര്‍ന്നത്. കഴിഞ്ഞ ദിവസം രാത്രിയില്‍ ഏതോ അജ്ഞാത വാഹനമിടിച്ചാണ് കലുങ്ക് തകര്‍ന്നതെന്ന് സമീപ വാസികള്‍ പറയുന്നു. കലുങ്ക് തകര്‍ന്നത് അറിയാതെ എത്തിയ രണ്ട് ഇരുചക്ര വാഹന യാത്രികര്‍ക്ക്​ ഇവിടെ വീണ് പരിക്ക് പറ്റിയതായും നാട്ടുകാര്‍ പറയുന്നു. കലുങ്ക് തകര്‍ന്ന വിവരം നാട്ടുകാര്‍ അധികൃതരെ അറിയിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ആരുംതന്നെ സംഭവ സ്ഥലത്ത് എത്തിയില്ലെന്നും ആരോപണമുണ്ട്. ചിത്രം : ദേശീയപാതയോരമായ ഉദിയന്‍കുളങ്ങരയിലെ കലുങ്ക് തകര്‍ന്നനിലയില്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.