സായിഗ്രാമം ഗ്രാമ സ്വരാജ് പദ്ധതി ഉദ്ഘാടനം

ആറ്റിങ്ങൽ: തോന്നയ്ക്കൽ സായിഗ്രാമം സമ്പൂർണ ഗ്രാമസ്വരാജ് പദ്ധതി പൂർത്തീകരണം മന്ത്രി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് എക്സിക്യൂട്ടിവ് ഡയറക്ടർ കെ.എൻ. ആനന്ദകുമാർ ട്രസ്റ്റിന്റെ ​െമമന്റോ നൽകി മന്ത്രിയെ ആദരിച്ചു. തുടർന്ന് സത്യസായി ആർട്സ് ആൻഡ് സയൻസ് എയ്ഡഡ് കോളജിലെ വിദ്യാർഥികളുമായി സംവാദം നടത്തിയ മന്ത്രി വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയതിനുശേഷമാണ് മടങ്ങിയത്. ചടങ്ങിൽ സായിഗ്രാമം സോഷ്യൽ ടൂറിസം പ്രോജക്ട് ഡയറക്ടർ പ്രഫ. ബി. വിജയകുമാർ അധ്യക്ഷത വഹിച്ചു. കെ.എൻ. ആനന്ദകുമാർ സ്വാഗതം പറഞ്ഞു. ട്രസ്റ്റ് ഡയറക്ടർ ബോർഡ് മെംബർ അഡ്വ. മുട്ടത്തറ വിജയകുമാർ, മനോജ്, ശ്രീകാന്ത് പി. കൃഷ്ണൻ, സി.കെ. രവി, ഡോ. സുമേഷ് ഗോപിനാഥ്, അബ്ദുൽ സഫീർ, ബി. ജയചന്ദ്രൻ നായർ എന്നിവർ പങ്കെടുത്തു. Twatl saigramam തോന്നയ്ക്കൽ സായിഗ്രാമം സമ്പൂർണ ഗ്രാമസ്വരാജ് പദ്ധതി മന്ത്രി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.