തിരുവനന്തപുരം: പട്ടം എസ്.യു.ടി ആശുപത്രിയില്‍ അന്താരാഷ്ട്ര നഴ്സസ് ദിനം ചീഫ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍ കേണല്‍ രാജീവ് മണ്ണാളി ഉദ്ഘാടനം ചെയ്തു. ആശുപത്രിയിലെ എല്ലാ നഴ്‌സിങ് സ്റ്റാഫുകളെയും മെമന്റോ നല്‍കി ആദരിച്ചു. നഴ്സസ് ദിനത്തോടനുബന്ധിച്ച് നടത്തിയ പോസ്റ്റര്‍ നിര്‍മാണം, ക്വിസ്, ഉപന്യാസ രചന, മറ്റ് കായിക മത്സരം എന്നിവയിലെ വിജയികള്‍ക്ക് സമ്മാനദാനവും നഴ്‌സുമാരുടെ കലാപരിപാടികളും ഉള്‍പ്പെട്ടിരുന്നു. മുതിര്‍ന്ന ഡോക്ടര്‍മാരായ ഡോ. കെ.പി. പൗലോസ്, ഡോ. രമേശന്‍ പിള്ള, ഡോ. ഉണ്ണികൃഷ്ണന്‍ (സീനിയര്‍ വാസ്‌കുലര്‍ സര്‍ജന്‍), ഡോ. രാജശേഖരന്‍ നായര്‍, ഡോ.കെ. ലളിത എന്നിവർ സംസാരിച്ചു. നഴ്സിങ് സൂപ്രണ്ട് റെയ്ച്ചലമ്മ ജേക്കബ്, മെഡിക്കല്‍ സൂപ്രണ്ട് അനൂപ് ചന്ദ്രന്‍ പൊതുവാള്‍, രാധാകൃഷ്ണന്‍ നായര്‍, നഴ്സിങ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അനുരാധ ഹോമിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.