അനീഷ്, ബിജു

പൊലീസിന് നേരെ അക്രമം: രണ്ട് പേര്‍ അറസ്​റ്റില്‍

മണ്ണുത്തി: പൊലീസുകാരെ ആക്രമിക്കാന്‍ ശ്രമിക്കുകയും ജീപ്പ് തകര്‍ക്കുകയും ചെയ്ത കേസിൽ രണ്ടുപേരെ മണ്ണുത്തി പൊലീസ് അറസ്​റ്റ്​ ചെയ്തു. ഒല്ലുക്കര കൃഷ്ണാപുരം പുളിക്കപറമ്പില്‍ വീട്ടില്‍ ബിജു (45), വരടിയം അംബേദ്ക്കര്‍ കോളനി കുണ്ടുകാട് വീട്ടില്‍ അനീഷ് (30) എന്നിവരാണ് അറസ്​റ്റിലായത്. വ്യാഴാഴ്ച രാത്രി പതിനൊന്നരക്കാണ് സംഭവം.

ഫാംപടിയില്‍ ഇരുന്ന് മദ്യപിച്ചിരുന്ന പ്രതികള്‍ വഴിയാത്രക്കാരെ ആക്രമിക്കുന്നതായി പരാതി കിട്ടിയതിനെ തുടര്‍ന്ന് അന്വേഷിക്കാന്‍ എത്തിയതായിരുന്നു. പൊലീസിനെ കണ്ടതോടെ ഒരാള്‍ ജീപ്പി​െൻറ പിറക് വശത്തെ ചില്ല് തകര്‍ത്തു. മറ്റു രണ്ട്പേര്‍ പൊലീസുകാരെ ആക്രമിക്കാന്‍ ശ്രമിച്ചു. സി.ഐ. എം. ശശിധരന്‍പിള്ളയും എസ്.ഐ കെ. പ്രദീപ്കുമാറും ചേര്‍ന്ന് രണ്ടു പേരെ പിടികൂടുകയായിരുന്നു. ഒരാള്‍ ഓടി രക്ഷപ്പെട്ടു. അനീഷിനെതിരെ മോഷണം, കഞ്ചാവ് വിൽപന എന്നിവക്ക് വിവിധ സ്​റ്റേഷനുകളില്‍ കേസ് ഉണ്ട്. പ്രതിയെ കോടതി റിമാൻഡ്​ ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.