മാള: മദ്റസ വിദ്യാർഥികൾക് ഒരുനേരത്തേ ഭക്ഷണം നൽകാൻ അനുവാദം തരുമോ?. ചോദിക്കുന്നത് കുഴിക്കാട്ടുശ്ശേരി വനജ ശെൽവൻ. പുത്തൻചിറ കിഴക്കേ ജുമാമസ്ജിദിന് കീഴിലെ മദ്റസയിലെ 165 കുട്ടികൾക്ക് ഭക്ഷണം നൽകാൻ വനജ എത്തിയപ്പോൾ ജുമാമസ്ജിദ് അധികൃതർ സമ്മതം മൂളി. ഇതോടെ വനജ ഭർത്താവ് ശെൽവനോടൊപ്പമെത്തി ഭക്ഷണം വിളമ്പി.
നേരത്തേ ജുമാമസ്ജിദിനു സമീപമാണ് ഈ ദമ്പതികൾ താമസിച്ചിരുന്നത്. പിന്നീട് പത്ത് വീട് മാറി. അത്തം പിറന്നതോടെയാണ് ഇവർ പള്ളി കമ്മിറ്റിക്ക് മുമ്പിലെത്തി തന്റെ ആഗ്രഹം അറിയിച്ചത്. വനജയെ നേരത്തേ അറിയുന്ന ഭാരവാഹികൾ അഭ്യർഥന സ്വീകരിക്കുകയും ചെയ്തു. സംഭവം മതസൗഹാർദത്തിന്റെ അനുകരണീയ മാതൃകയായി മാറി. പ്രസിഡന്റ് പി.ഐ. നിസാർ, ഇമാം അഹമദ് നിസാമി, സദർ അബ്ദുസ്സലാം, എം.കെ. ഷാജഹാൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.