Posted On
date_range Updated On
date_range അയൽവാസിയുടെ കാൽ തല്ലിയൊടിച്ച കേസ്: രണ്ടുപേർ അറസ്റ്റിൽ
വാടാനപ്പള്ളി: യുവാവിനെ ഇരുമ്പ് പൈപ്പുകൊണ്ട് അടിച്ച് ഇരുകാലും ഒടിച്ച കേസിൽ രണ്ടുപേർ പിടിയിൽ.
ജയൻ എന്നയാളെ ആക്രമിച്ച കേസിൽ അയൽവാസികളായ വാടാനപ്പള്ളി മൊയ്തീൻ പള്ളിക്കടുത്ത് ഇത്തിക്കാട്ട് സുധീർ (45), കണ്ണൻ വെമ്പനാട്ട് ആശിഷ് (31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വൈരാഗ്യത്തിെൻറ പേരിലാണ് ആക്രമിച്ചത്. പ്രതികളെ ചാവക്കാട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
വാടാനപ്പള്ളി സ്റ്റേഷൻ ഹൗസ് ഓഫിസർ പി.ആർ. ബിജോയി, എസ്.ഐമാരായ കെ.ജെ. ജിനേഷ്, വിവേക് നാരായണൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.