തൃത്തല്ലൂർ മഞ്ഞിപറമ്പിൽ ഉദയകുമാറിെൻറ വീടിെൻറ വാതിൽ പൂട്ട് തകർത്ത നിലയിൽ
വാടാനപ്പള്ളി: തൃത്തല്ലൂരിൽ അടച്ചിട്ട വീടിെൻറ പൂട്ട് തകർത്ത് കയറിയ മോഷ്ടാവ് സ്വർണാഭരണം കവർന്നു. ദേശീയപാതക്ക് സമീപമുള്ള മഞ്ഞിപറമ്പിൽ വീട്ടിൽ ഗംഗാധരെൻറ മകൻ ഉദയകുമാറിെൻറ വീട്ടിലാണ് മോഷണം. കുടുംബം ജോലിസംബന്ധമായി എട്ട് മാസമായി പുണെയിലാണ്.
അടച്ചിട്ട ഗേറ്റ് ചാടിക്കടന്ന മോഷ്ടാവ് റൂമിെൻറ പൂട്ട് തകർത്ത് അലമാരയിലെ സാരിക്കിടയിൽ സൂക്ഷിച്ച കൈചെയിൻ ആണ് കവർന്നത്.കണ്ടെയ്ൻമെൻറ് സോൺ കാരണം റോഡ് അടച്ചിരുന്നതിനാൽ പ്രദേശത്തെ ചിലർ വാഹനങ്ങൾ ഈ വീടിെൻറ മുറ്റത്ത് പാർക്ക് ചെയ്തിരുന്നു. ഇങ്ങനെ പാർക്ക് ചെയ്ത ബൈക്ക്, ഗുഡ്സ് ഓട്ടോ, ഓട്ടോ എന്നിവയിൽ വെച്ച താക്കോലും മോഷ്ടാവ് കൊണ്ടുപോയി. വീട്ടിലെ സി.സി ടി.വി കാമറകൾ തിരിച്ചുവെച്ച നിലയിലാണ്. വീട് കാവൽക്കാരനാണ് മോഷണം നടന്നതായി ആദ്യം കണ്ടത്.
രാതി 7.30 വരെ സി.സി ടി.വി കാമറയുടെ രംഗം ഉടമ പുണെയിൽനിന്ന് കണ്ടിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ വാടാനപ്പള്ളി പൊലീസ് എത്തി സി.സി ടി.വി കാമറ പരിശോധിച്ചു. സി.ഐ ബിജോയ്, എസ്.ഐ ജിനേഷ് എന്നിവർ സ്ഥലത്ത് എത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് എത്തി പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.