തൃപ്രയാര്‍: തൃപ്രയാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് തിരുവോണ നാളിൽ നടത്തുന്ന ജലോത്സവത്തിന്‍റെ ഒരുക്കം പൂർത്തിയായി. കിഴക്കേനട സരയുതീരത്ത് ഉച്ചക്ക് രണ്ടിന് കെ.വി. പീതാംബരന്‍ അനുസ്മരണത്തിന് ശേഷമാണ് ജലഘോഷയാത്ര.
ടി. ശശിധരന്‍, ജോസ് വള്ളൂര്‍, ഗീത ഗോപി എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തും. സി.സി. മുകുന്ദന്‍ എം.എല്‍.എ ജലഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. മന്ത്രി കെ. രാധാകൃഷ്ണന്‍ ജലോത്സവം ഉദ്ഘാടനം ചെയ്യും. സമാപന ചടങ്ങില്‍ മന്ത്രി കെ. രാജന്‍ സമ്മാനം നൽകും. എ, ബി വിഭാഗങ്ങളില്‍ 10 വീതം ഇരുട്ടുകുത്തി, ചുരുളന്‍ വള്ളങ്ങള്‍ പങ്കെടുക്കുമെന്ന് സംഘാടകസമിതി ചെയര്‍മാന്‍ ജില്ല പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ പി.എം. അഹമ്മദ്, ജനറല്‍ കണ്‍വീനര്‍ പ്രേമചന്ദ്രന്‍ വടക്കേടത്ത് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ചെമ്മാപ്പിള്ളി തൂക്കുപാലം പരിസരത്താണ് മത്സരം തുടങ്ങുക. ശ്രീരാമക്ഷേത്രത്തിന് മുന്നില്‍ സമാപിക്കും. ത്രിതല പഞ്ചായത്തുകളുടെ സാമ്പത്തികസഹായം ജലോത്സവത്തിന് ലഭിക്കുന്നുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.