കയ്പമംഗലം: വീടിനകത്ത് ഉറങ്ങിക്കിടന്ന നാല് വയസ്സുകാരി ഉൾപ്പെടെ മൂന്നുപേർക്ക് പാമ്പുകടിയേറ്റു. ചളിങ്ങാട് സ്വദേശി പുതൂര്‍ പറമ്പിൽ റസാഖ്, ഭാര്യ ഷഫ്ന, മകൾ സഫറ ഫാത്തിമ എന്നിവർക്കാണ് കടിയേറ്റത്. റസാഖിനും ഷഫ്നക്കും കൈയിലും സഫറ ഫാത്തിമക്ക് കാലിലുമാണ് കടിയേറ്റത്. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച പുലർച്ച നാലോടെയാണ് സംഭവം. മുറിക്കകത്ത് ഇഴഞ്ഞുകയറിയ പാമ്പ് ആദ്യം ഷഫ്നയെയാണ് കടിച്ചത്. ഇവർ കൈകുടഞ്ഞു. തുടർന്നാണ് മറ്റു രണ്ടുപേർക്കും കടിയേറ്റതെന്ന് അയൽവാസികൾ പറഞ്ഞു. കഴിഞ്ഞദിവസം പ്രദേശത്തെ മറ്റൊരു സ്ത്രീക്കും പാമ്പുകടിയേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.