മുറിവിൽ പഴുപ്പു കയറിയ കാട്ടാന
അതിരപ്പിള്ളി: മുറിവിൽ പഴുപ്പു കയറി ആരോഗ്യസ്ഥിതി മോശമായ കാട്ടാനയെ ചികിത്സിക്കാനായി ബുധനാഴ്ച മയക്കുവെടി െവച്ചേക്കും. ഇതിനായി വെറ്ററിനറി വിദഗ്ധൻ ഡോ. അരുൺ സക്കറിയ അതിരപ്പിള്ളിയിൽ എത്തി. രാവിലെ ഏഴിന് ഇതിനു വേണ്ടിയുള്ള നടപടി ആരംഭിക്കും. കഴിഞ്ഞ ദിവസം തന്നെ ഏഴാറ്റുമുഖം ചെക് പോസ്റ്റിൽ പ്ലാന്റേഷനിലേക്ക് പോകുന്ന റോഡ് അടച്ചിട്ടുണ്ട്. കാട്ടാനയെ അനുനയിപ്പിച്ച് വാഹനത്തിൽ കൊണ്ടുപോകാൻ മൂന്ന് കുങ്കിയാനകളെയാണ് പ്ലാന്റേഷനിൽ എത്തിച്ചിട്ടുള്ളത്.
തിങ്കളാഴ്ച ഇവയെ കാണാൻ മൃഗസ്നേഹികളും യൂടൂ ബർമാരും അടങ്ങുന്ന വൻ സംഘമാണ് പ്ലാന്റേഷനിൽ എത്തിയത്. ഇവരുടെ തിരക്കും ബഹളവും കാരണം കുങ്കിയാനകൾ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. ഇതുമൂലമാണ് പ്ലാന്റേഷനിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. അടുത്ത ദിവസങ്ങളിൽ വെറ്റിലപ്പാറ പാലം വരെ മാത്രമേ പുറത്തു നിന്നുള്ളവർക്ക് വരാനാകൂ. കാട്ടാനയെ മയക്കുവെടി വെച്ച് അന്ന് തന്നെ ലോറിയിൽ കയറ്റി കോടനാട് സമീപത്തെ അഭയാരണ്യത്തിൽ എത്തിക്കും. ആനയെ ചികിത്സിക്കാനുള്ള കൂട് നിർമാണം പൂർത്തിയായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.