തിരൂരിൽ വീട്ടമ്മയുടെ കഴുത്തിലെ മാല കവർന്ന സംഭവത്തിൽ വിരലടയാള വിദഗ്ധർ പരിശോധന നടത്തുന്നു
മുളങ്കുന്നത്തുകാവ്: തിരൂരിൽ വീട്ടമ്മയുടെ കഴുത്തിലെ മാല കവർന്നു. മോഷ്ടാവുമായുള്ള മൽപ്പിടുത്തത്തിൽ വീട്ടമ്മയുടെ പല്ല് നഷ്ടപ്പെട്ടു. ചൊവ്വാഴ്ച പുലർച്ച 5.45നായിരുന്നു സംഭവം. തിരൂർ കിഴക്കേ അങ്ങാടിയിലെ ആലപ്പാട്ട് വീട്ടിൽ ജോഷിയുടെ ഭാര്യ സീമയുടെ കഴുത്തിലെ മാലയാണ് മോഷ്ടാവ് പൊട്ടിച്ച് കടന്നുകളഞ്ഞത്.
മാല പൊട്ടിക്കുന്നതിനിടയിൽ മോഷ്ടാവുമായി നടന്ന മൽപ്പിടുത്തത്തിൽ പല്ല് നഷ്ടപ്പെട്ട സീമ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.മോഷ്ടാവിന്റെ മുഖം വ്യക്തമായി കാണാനായില്ലെന്നും ട്രൗസർ മാത്രമാണ് വേഷമെന്നും സീമ പറഞ്ഞു. വിരലടയാള വിദഗ്ധരും ഫോറൻസിക് വിദഗ്ധരും സംഭവസ്ഥലത്ത് പരിശോധന നടത്തി. വിയ്യൂർ പൊലീസ് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.