ദേവാനന്ദ്
അന്തിക്കാട്: കാൽതെറ്റി ക്ഷേത്രക്കുളത്തിൽ വീണ കൂട്ടുകാരനെ ജീവൻ പണയം വെച്ച് രക്ഷിച്ച എട്ടാം ക്ലാസുകാരന് നാടിന്റെ ആദരം. മുറ്റിച്ചൂർ കാരയിൽ ബിജോയുടെ മകൻ ദേവാനന്ദ് (13) ആണ് കാഞ്ഞിരത്തിങ്കൽ ഹേമന്ദിന്റെ മകൻ ആഷിക്കിനെ രക്ഷിച്ചത്. ഞായറാഴ്ച ഇരുവരും ഫുട്ബാൾ കളി കഴിഞ്ഞ് വൈകീട്ട് 4.30ഓടെയാണ് മുറ്റിച്ചൂർ അയ്യപ്പ ക്ഷേത്രക്കുളത്തിൽ ഇറങ്ങിയത്. നീന്താൻ അറിയാത്ത ആഷിക്ക് കാൽ വഴുതി കുളത്തിലേക്ക് വീഴുകയായിരുന്നു.
ആഷിക്ക് മുങ്ങി താഴുന്നത് കണ്ടതോടെ ദേവാനന്ദ് കുളത്തിലേക്ക് ചാടി കരക്കെത്തിക്കുകയായിരുന്നു. രക്ഷാപ്രവർത്തനത്തിനിടെ ദേവാനന്ദിന്റെ മൊബൈൽ ഫോൺ വെള്ളത്തിൽ വീണു.
ദേവാനന്ദ് ഈയിടെയാണ് നീന്തൽ പഠിച്ചത്. സംഭവം അറിഞ്ഞതോടെ ദേവാനന്ദിനെ നാട്ടുകാരും ക്ഷേത്ര കമ്മിറ്റിയും അഭിനന്ദിച്ചു. അന്തിക്കാട് ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിയാണ് ദേവാനന്ദ്. ആഷിക്ക് പുത്തൻ പീടിക സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.