ഗ്യാസ് സിലിണ്ടര്‍ കയറ്റിയ ലോറി തട്ടി ഒമ്പത്​ വൈദ്യുതി തൂണുകള്‍ തകര്‍ന്നു

ആമ്പല്ലൂര്‍: ചെങ്ങാലൂര്‍ രണ്ടാംകല്ല് വില്ലേജ് ഓഫിസിന് സമീപം പാചകവാതക സിലിണ്ടര്‍ കയറ്റിവന്ന ലോറി തട്ടി ഒമ്പത്​ വൈദ്യുതി തൂണുകള്‍ തകര്‍ന്നു. ശനിയാഴ്ച രാവിലെ ആറിനായിരുന്നു അപകടം. സംഭവസമയത്ത് ലൈനില്‍ വൈദ്യുതി ഇല്ലാതിരുന്നതിനാല്‍ വൻ ദുരന്തം ഒഴിവായി. സമീപത്തെ വിഷ്ണു ഗ്യാസ് ഏജന്‍സിയിലേക്ക് നിറച്ച വാതക സിലിണ്ടറുകള്‍ കയറ്റി വന്ന ലോറി നിയന്ത്രണംവിട്ട് വൈദ്യുതി തൂണില്‍ ഇടിക്കുകയായിരുന്നു. ഒടിഞ്ഞ തൂണും വൈദ്യുതി കമ്പികളും ലോറിയില്‍ കുരുങ്ങി. തുടര്‍ന്ന് ഡ്രൈവര്‍ ലോറി മുന്നോട്ട് എടുക്കാന്‍ ശ്രമിച്ചപ്പോള്‍ മറ്റ് തൂണുകളും ഒടിയുകയായിരുന്നു.

വൈദ്യുതി തൂണ​ുകൾ വീണ് കുറ്റിക്കാടന്‍ ജോര്‍ജ്, ചെമ്പാലിപുരത്ത് സരോജ എന്നിവരുടെ മതിലുകള്‍ തകര്‍ന്നു. പുതുക്കാട് പൊലീസും അഗ്​നി​രക്ഷ സേനയും സ്ഥലത്തെത്തി.

Tags:    
News Summary - The lorry carrying the gas cylinder hit and broke nine electricity poles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.