സിജിൽ
മാള: താമരശ്ശേരി ചുരത്തിൽ മൈസൂർ സ്വദേശിയെ ആക്രമിച്ച് കവർച്ച നടത്തിയ സംഘാംഗം അറസ്റ്റിൽ. മാള വടമ കുറ്റിപ്പുഴക്കാരൻ വീട്ടിൽ സിജിലിനെയാണ് (29) തൃശൂർ റൂറൽ എസ്.പി നവനീത് ശർമയുടെ നിർദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ടി.കെ. ഷൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഡിസംബർ 13ന് രാവിലെ സ്വർണം വാങ്ങാനായി കൊടുവള്ളിയിലേക്ക് പോവുകയായിരുന്ന മൈസൂർ സ്വദേശിയെ താമരശ്ശേരി ചുരത്തിലെ ഒമ്പതാം വളവിൽ കാർ തടഞ്ഞ് നിർത്തി ആക്രമിച്ച് കാറും 68 ലക്ഷം രൂപയും മൊബൈൽ ഫോണും കവർന്ന സംഘത്തിൽ ഉൾപ്പെട്ടയാളാണ് സിജിൽ.
കേസെടുത്ത താമരശ്ശേരി പൊലീസ് സംഭവത്തിൽ ഉൾപ്പെട്ട മറ്റ് പ്രതികളെ നേരത്തേ പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽനിന്നാണ് സിജിലിനെ കുറിച്ച് വിവരം ലഭിച്ചത്. സംഭവശേഷം മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങിയ പ്രതി തിങ്കളാഴ്ച രാത്രി നാട്ടിലെത്തിയപ്പോൾ പിടികൂടുകയായിരുന്നു. പ്രതിയെ താമരശ്ശേരി പൊലീസിന് കൈമാറി. മാള എസ്.ഐ നീൽ ഹെക്ടർ ഫെർണാണ്ടസ്, സീനിയർ സി.പി.ഒ ഇ.എസ്. ജീവൻ, കെ. നവാസ്, വിപിൻലാൽ എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.